കേരളം

ജിഷ്ണു കേസിലെ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ജാള്യത മറക്കാനെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജാള്യത മറക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപിയുടെ ഓഫീസിന് മുന്നിലെ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ജാള്യത മറക്കാനാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. 

ജിഷ്ണു കേസ് സര്‍ക്കാരിനെതിരെ ആയുധമാക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനാണ് ചെന്നിത്തലയുടെ മറുപടി. 

മകന്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖവുമായി സമരത്തിനിറങ്ങിയ ഒരമ്മയ്ക്ക് നേരെയുണ്ടായ മര്‍ദ്ദനം എങ്ങിനെ ഗൂഢാലോചനയായി മാറിയെന്ന് തനിക്കറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്