കേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; പുതുക്കിയ വൈദ്യുതി നിരക്ക് നാളെ മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നാളെ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാര്‍ഹിക, വ്യാവസായിക ഉപഭോക്താക്കളെയായിരിക്കും വര്‍ധനവ് കാര്യമായി ബാധിക്കുക.

യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂട്ടാനാണ് റഗുലേറ്ററി കമ്മിഷന്‍ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നേരത്തേ കമ്മീഷന്‍ തയാറാക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കും. 

0-50 യൂണിറ്റ് വരെ 10 പൈസയും 50-100 യൂണിറ്റ് വരെ 20 പൈസയും കൂടുതല്‍ ഈടാക്കും. 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയും കൂട്ടാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ വൈദ്യുതി ബോര്‍ഡിനു പ്രതിവര്‍ഷം 500-550 കോടി രൂപ അധികം ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ