കേരളം

മൂന്നാറില്‍ കുരിശു പൊളിച്ചത്: ജാഗ്രതക്കുറവെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി കുരിശു പൊളിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. പൊളിക്കലല്ല സര്‍ക്കാര്‍ നയം, ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ വിളിച്ച് അതൃപ്തി പ്രകടിപ്പിച്ചത്.
കുരിശു പൊളിച്ച നടപടി ജാഗ്രതക്കുറവാണ് തെളിയിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയില്‍ കൂടിയാലോചന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ചാല്‍ മതിയല്ലോ എന്നും മുഖ്യമന്ത്രി കളക്ടറോട് ഫോണില്‍ വിളിച്ച് ശാസിച്ചുവെന്നാണ് വിവരം.
കുരിശ് എന്തു കുറ്റമാണ് ചെയ്തത്. കുരിശില്‍ കൈവയ്ക്കുമ്പോള്‍ ആലോചിക്കണമായിരുന്നു. കുരിശ് പൊളിച്ച സര്‍ക്കാര്‍ എന്ന ചീത്തപ്പേരുണ്ടാക്കിയതെന്തിനാണ് എന്നും മുഖ്യമന്ത്രി ചോദിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നടപടി സര്‍ക്കാര്‍ ഗൗരവത്തിലാണ് കാണുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാളെ ചര്‍ച്ച നടത്തുമെന്നും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി