കേരളം

കുരിശായാലും പൊളിക്കണമെന്ന് വിഎസ്, കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ കര്‍ശന നിലപാടു വേണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടു തള്ളി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കര്‍ശന നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. ഏതു രൂപത്തിലുളള കയ്യേറ്റവും ഒഴിപ്പിക്കണം. അതിപ്പോള്‍ കുരിശാലായാലും ഒഴിപ്പിക്കണമെന്ന് വിഎസ് പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റ ഭൂമിയിലെ കുരിശ് റവന്യു ഉദ്യോഗസ്ഥ സംഘം നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. കുരിശ് നീക്കം ചെയ്തതില്‍ ഗൂഢ അജന്‍ഡയുണ്ടോയെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി കോട്ടയത്ത് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥ നീക്കത്തിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ എന്നാരോപിച്ച് പാര്‍ട്ടി മുഖപത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിഎസ് വിരുദ്ധ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ