കേരളം

എന്തും വിളിച്ചുപറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും; എംഎം മണിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:സബ് കളക്ടര്‍ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തിന് എതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വാര്‍ത്തയ്ക്കായി എന്തും വിളിച്ചുപറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും. എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം. എന്തും പറയാന്‍ മടിയില്ലാത്തവര്‍നാട്ടിലുണ്ട്. അത്തരക്കാര്‍ക്ക് മറുപടിയില്ല പന്ന്യന്‍ പറഞ്ഞു.

സബ് കളക്ടറെ ഊളമ്പാറയ്ക്ക് അയക്കണമെന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും ബാബറി മസ്ജിദിന് സമാനമായ രീതിയിലാണ് കുരിശ് തകര്‍ത്തതെന്നും എംഎം മണി പറഞ്ഞു. നേരെ ചൊവ്വെ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ആര്‍എസ്എസിനുവേണ്ടി ഉപജാപം നടത്തുന്നയാളാണ് ശ്രീറാമെന്നും മണി അഭിപ്രായപ്പെട്ടു. ദേവികുളം സബ്കളക്ടര്‍ ശ്രീറാം സംഘിയാണോ എന്ന ചോദ്യം മൂന്നാര്‍ ഉന്നത തലയോഗത്തിലും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കുരിശു  പൊളിച്ചതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയല്ലേ? ഞാന്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ നീയൊക്കെ കുരിശ് അവിടെ നിന്നും മാറ്റില്ലെന്നുമായിരുന്നു മണി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ