കേരളം

ഇടുക്കിയില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യു വകുപ്പ്; ശാന്തന്‍പാറയില്‍ റോഡ് നിര്‍മ്മാണം തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ശാന്തന്‍പാറ: ഇടുക്കിയില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യു വകുവപ്പ്, ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ അനധികൃതമായി കയ്യേറി നിര്‍മ്മിച്ചുവന്ന റോഡിന്റെ നിര്‍മ്മാണം തടഞ്ഞു. ഒന്നര കിലോമീറ്ററില്‍ അധികം വഴിവെട്ടിയെടുത്തതിലാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം നടപടിയെടുത്തത്.  നിര്‍മ്മാണത്തിന് ഉപയോഗിച്ച ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു.

എഡിഎമ്മിന്റെ അനുമതിയുണ്ടെന്ന് കാണിച്ചാണ് റോഡ് നിര്‍മ്മാണം നടത്തിവന്നിരുന്നത്.വെടിമരുന്നുകള്‍ ഉപയോഗിച്ച് പാറപൊട്ടിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നത്. എന്നാല്‍ വെടിമരുന്നുകള്‍ ഉപയോഗിച്ച പാറപൊട്ടിക്കാന്‍ അനുവദിയില്ലായിരുന്നു എന്നാണ് റവന്യു അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം