കേരളം

സമരം ഏറ്റെടുക്കുന്നതായി ഉമ്മന്‍ ചാണ്ടി, ഏറ്റെടുക്കാനില്ലെന്ന് എകെ മണി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറിലെ സമരം യുഡിഎഫ് ഏറ്റെടുത്തതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്  പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഉമ്മന്‍ ചാണ്ടി സമരവേദിയില്‍എത്തിയത്. 

പെമ്പിളൈ ഒരുമൈ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് ഇന്ന് കേരള സമൂഹമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുക്കുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കണമെന്നാണ് യുഡിഎഫ് നിലപാട്. അതിന് സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പെമ്പിളൈ ഒരൂമയുടെ സമരവേദി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിക്കുന്നതിന് എതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ഉമ്മന്‍ചാണ്ടി സമരമുഖത്തേക്കു പോവരുതെന്ന് ഐഎന്‍ടിയുസി നേതാവ് എകെ മണി ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി പോയാലും പ്രദേശിക നേതാക്കള്‍ അങ്ങോട്ടുപോവില്ലെന്ന് എകെ മണി വ്യക്തമാക്കി. മൂന്നാര്‍ സമരത്തെച്ചൊല്ലി കോണ്‍ഗ്രസിലുള്ള ഭിന്നത വ്യക്തമാക്കുന്നതായി ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം