കേരളം

നിരാഹാരമൊന്നും വേണ്ട പിന്തുണ മതിയെന്ന് 'ആപി'നോട് പെമ്പിളൈ ഒരുമൈ

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: പെമ്പിളൈ ഒരുമൈ മാത്രം നിരാഹാരം കിടന്നോളാമെന്നും ആം ആദ്മി പാര്‍ട്ടി നിരാഹാരമിരിക്കേണ്ടെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പരസ്യമായി പറഞ്ഞു. തങ്ങളുടെ സമരത്തിന് പിന്തുണ മാത്രം നല്‍കിയാല്‍ മതിയെന്നും ഗോമതി പത്രമാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
മന്ത്രി മണി മാപ്പു പറഞ്ഞ് രാജി വയ്ക്കുന്നതുവരെ പെമ്പിളൈ ഒരുമൈ സമരം തുടരും. സി.ആര്‍. നീലകണ്ഠന്‍ സമരത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ പെമ്പിളൈ ഒരുമയുടെ പേരില്‍നിന്നും ആംആദ്മിയിലേക്ക് മാറുന്ന സാഹചര്യമുണ്ടായി. അതുകൊണ്ട് ആംആദ്മി സമരത്തിന് പിന്തുണ നല്‍കിയാല്‍ മതി, നിരാഹാരമിരിക്കേണ്ടതില്ല. ബി.ജെ.പിയും കോണ്‍ഗ്രസും പെമ്പിളൈ ഒരുമയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. അതുപോലെ പിന്തുണ നല്‍കിയാല്‍ മതിയെന്നുമാണ് പെമ്പിളൈ ഒരുമൈയുടെ നിലപാട്.
ഇതിനിടെ ആംആദ്മി പാര്‍ട്ടിയുടെ സി.ആര്‍. നീലകണ്ഠന്‍ നിരാഹാരമിരിക്കുകയും ഇന്ന് ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റൊരു വനിതാ വനിതാ നേതാവ് നിരാഹാരമിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് സമരത്തില്‍ ഭിന്നതയുണ്ടായത്. പെമ്പിളൈ ഒരുമ പ്രതിനിധികള്‍ മാത്രം നിരാഹാരം കിടന്നാല്‍ മതിയെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്