കേരളം

ലംബോദരന് അനധികൃത സ്വത്തെങ്കില്‍ അന്വേഷിക്കട്ടെ; ശൈലി മാറ്റില്ലെന്നും മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. തന്റെ പരാമര്‍ശം വിവാദം ഉണ്ടാക്കി എന്നതിനാലാണ് പാര്‍ട്ടി നടപടി എടുത്തിരിക്കുന്നതെന്നും, പാര്‍ട്ടി നടപടി പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായും മണി പറഞ്ഞു. 

ശൈലി മാറ്റില്ലെന്നും, മാറ്റിയാല്‍ താന്‍ തന്നെ മാറിപ്പോകുമെന്നും മണി വ്യക്തമാക്കുന്നു. എന്നാല്‍ വിവാദമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കും. തന്റെ ജോലി രാഷ്ട്രീയ പ്രവര്‍ത്തനവും സഹോദരന്റെ ജോലി ബിസിനസുമാണ്. സഹോദരന്റെ സ്വത്തിന്റെ പേരില്‍ തന്റെമേല്‍ ആരോപണം ഉന്നയിക്കേണ്ട. ലംബോദരന് അനധികൃത സ്വത്തുണ്ടെങ്കില്‍ അന്വേഷിക്കട്ടേയെന്നും മണി പറഞ്ഞു. 

വിവാദ പ്രസ്താവനയുടെ പേരില്‍ മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം