കേരളം

സിപിഐ നിലപാടിനെ പുകഴ്ത്തി രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐയുടെ നിലപാടുകള്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി നിലകൊള്ളുന്ന സിപിഐയെ പരസ്യമായി അനുകൂലിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎമ്മിനെ വിമര്‍ശിക്കുകയും ചെയ്തു.
സിപിഎമ്മിന്റെ തെറ്റായ നയങ്ങളെ തിരുത്താനാണ് സിപിഐ ശ്രമിക്കുന്നത്. എന്നാല്‍ സിപിഐ യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണ്. പാര്‍ട്ടി പരസ്യശാസനയ്ക്ക് തീരുമാനമെടുത്തതോടെ കുറ്റക്കാരനാണെന്ന് ഉറപ്പായിരിക്കുകയാണ്. എന്നിട്ടും മണിയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മണി മന്ത്രിസ്ഥാനം രാജിവച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമ നടത്തുന്ന സമരത്തോട് സിപിഎം സ്വീകരിക്കുന്ന നിലപാട് കാടത്തമാണ്. സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ സിപിഎം ശ്രമിച്ചതിനെക്കുറിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ