കേരളം

എന്തു സംഭവിച്ചാലും സംസാര ശൈലി മാറ്റില്ലെന്ന നിലപാടില്‍ എംഎം മണി

സമകാലിക മലയാളം ഡെസ്ക്

അടിമാലി: എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന നിലപാടില്‍ മാറ്റം വരുത്താതെ മന്ത്രി എംഎം മണി. ഈ ശൈലിയില്‍ തന്നെയാണു മുന്‍പും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ 
പറഞ്ഞാലും ഈ ശൈലിയില്‍ മാത്രമേ പ്രസംഗിക്കാനറിയൂ. ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസില്‍ പേരുവച്ചാല്‍ ജനപ്രതിനിധികള്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം. യുഡിഎഫോ എല്‍ഡിഎഫോ, ഏത് എഫ് ആയാലും യോഗത്തിനെത്തിയിരിക്കണമെന്നും മണി പറഞ്ഞു. അടിമാലിയില്‍ ലോട്ടറി വകുപ്പിന്റെ സബ് ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രസംഗ ശൈലി മാറ്റില്ലെന്ന് മുന്‍പും മണി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്