കേരളം

നിയമനം റദ്ദാക്കിയെങ്കിലും പൊലീസ് ഉന്നതതല യോഗത്തില്‍ ബെഹ്‌റ പങ്കെടുത്തേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നെങ്കിലും ഇന്ന് കൊച്ചിയില്‍ നടക്കുന്ന പൊലീസിന്റെ ഉന്നതതല യോഗത്തില്‍ പൊലീസ് മേധാവിയായി ബെഹ്‌റ പങ്കെടുക്കുമെന്ന് സൂചന. ബെഹ്‌റയ്‌ക്കൊപ്പം മുഖ്യമന്ത്രിയുടെ പുതിയ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. 

തിങ്കളാഴ്ചയാണ് സെന്‍കുമാറിനെ തിരിച്ച് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്കെടുക്കണമെന്ന സുപ്രീംകോടതി വിധി വന്നത്. കണ്ണൂരില്‍ നടന്ന യോഗത്തിന് തൊട്ടുമുന്‍പായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നത്. എന്നാല്‍ വിധിയുടെ വിശദാംശങ്ങള്‍ അപ്പോള്‍ പുറത്തുവന്നിട്ടില്ലാതിരുന്നതിനെ തുടര്‍ന്ന് ബാഹ്‌റയുടെ സാന്നിധ്യത്തില്‍ തന്നെ യോഗം നടന്നു. 

എന്നാലിപ്പോള്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് ഔദ്യോഗികമായി സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല