കേരളം

അടുത്ത ബജറ്റില്‍ കേരളത്തിലേക്ക് എയിംസ്: സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അടുത്ത ബജറ്റില്‍ എയിംസ് തീര്‍ച്ചയായും കേരളത്തിലെത്തുമെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. കേരളത്തിന് എയിംസ് അത്യാവശ്യമാണ് കേന്ദ്രം അനുവദിക്കാത്തതുകൊണ്ടല്ല കേരളത്തില്‍ എയിംസിന് അനുമതി ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പരിപാടിയുടെ ഭാഗമായി മകള്‍ ലക്ഷ്മിയുടെ സ്മരണയ്ക്കായി മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് അമ്മയ്ക്കും കുട്ടിക്കും കിടക്കാവുന്ന 50 കട്ടിലുകള്‍ സംഭാവന ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 

എയിംസിനാവശ്യമായ ഭൂമിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നിമിഷം ആ സ്ഥലത്തേക്ക് ഉറപ്പായും എയിംസ് എത്തും. അടുത്ത ബജറ്റില്‍ അതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് താന്‍ മനസിലാക്കുന്നതെമന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ പിണറായി വിജയന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു