കേരളം

സ്ത്രീപീഡനത്തിന്റെ ആളുകള്‍ കോണ്‍ഗ്രസുകാരെന്ന് മണി; കമ്യൂണിസ്റ്റുകാര്‍ സ്ത്രീപീഡനത്തിന് ആക്ഷേപം നേരിട്ടിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

അടിമാലി: ഏറ്റവും വലിയ സ്ത്രീപീഡനത്തിന്റെ ആളുകള്‍ കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി എം.എം.മണി. ചരിത്രകാരന്മാര്‍ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ സ്ത്രീപീഡനത്തിന് ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി പറഞ്ഞു. 

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ രാധിക കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ ഈ കോണ്‍ഗ്രസുകാരാരും തയ്യാറായില്ല. ഇപ്പോള്‍ മൂന്നാറില്‍ സമരം നടത്തുന്ന ശോഭാ സുരേന്ദ്രനും, ലതികാ സുഭാഷും ഉള്‍പ്പെടെയുള്ളവര്‍ അന്ന് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും മണി ആരോപിച്ചു. 

ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സൂര്യനെല്ലിയിലും, നിലമ്പൂര്‍ സംഭവത്തിലും കമ്യൂണിസ്റ്റുകാരായിരുന്നു പ്രതിഷേധവുമായെത്തിയതെന്നും മണി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി