കേരളം

സെന്‍കുമാറിന്റെ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടി.പി.സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലേക്ക് നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് അടിയന്തരമായി തീരുമാനമെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പുകൊണ്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് അംഗങ്ങളെ നിര്‍ദേശിച്ചുള്ള ലിസ്റ്റ് അസാധുവാകുന്നില്ലെന്ന് കോടതി വിലയിരുത്തി. സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. 

ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമന പട്ടിക കേന്ദ്ര സര്‍ക്കാരിന് അയക്കുന്നതല്‍ സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു. ഒടുവില്‍ കേന്ദ്രത്തിന് അയച്ച റിപ്പോര്‍ട്ടില്‍ സെന്‍കുമാറിന് എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍കുമാറിന്റെ സത്യസന്ധതയില്‍ സംശയമുണ്ടെന്നും, പുതിയ തെരഞ്ഞെടുപ്പിന് അനുവദിക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ