കേരളം

മുന്‍കൂര്‍ ജാമ്യം തേടി ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാല് പേര്‍ കോടതിയില്‍; ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെടും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബോഡി ഡബിള്‍ നടന്നുവെന്ന യുവതിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലടക്കം നാല് പേര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്‍മേല്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. 

ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നായിരിക്കും പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. ബോഡി ഡബിള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും, ഇവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. 

പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷയിന്‍മേല്‍ വാദം കേട്ടതിന് ശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതില്‍ കോടതി വിധി പറയുക. ഡ്യൂപ്പിനെ ഉപയോഗിച്ച് ശരീരഭാഗങ്ങള് ചിത്രീകരിച്ച് സിനിമയില്‍ ഉപയോഗിച്ചെന്നും, പ്രതിഫലം നിഷേധിക്കുകയും അശ്ലീലചുവയോടെ സംസാരിച്ചെന്നും വ്യക്തമാക്കിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും