കേരളം

ഹണീബീ ടു: പ്രാഥമിക തെളിവുണ്ടെന്ന് പൊലീസ്, ജീന്‍ പോളിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹണീബീ ടു എന്ന ചിത്രത്തില്‍ നടിയുടെ അനുമതിയില്ലാതെ ബോഡി ഡബിളിങ് നടത്തുകയും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയതുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പ്രാഥമിക തെളിവുണ്ടെന്ന് പൊലീസ്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നു പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കുമ്പളത്തെ ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പു നടത്തി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു തെളിവുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ഹണീബീ ടു എന്ന ചിത്രത്തില്‍ തന്റെ അനുമതിയില്ലാതെ ബോഡി ഡബിളിങ് നടത്തിയെന്നാണ് പരാതി. ശരീരപ്രദര്‍ശനം നടത്തുന്ന രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നതായി നടി പറയുന്നു. ഇതിന്റെ പേരില്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കി. പിന്നീട് ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിച്ച് തന്റേതെന്ന മട്ടില്‍ ചിത്രത്തില്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്