കേരളം

ദിലീപിന്റെ ഡി സിനിമാസിന്റെ നിര്‍മാണം ചട്ടലംഘനമെന്ന് ആരോപണം; ചാലക്കുടി നഗരസഭയുടെ പ്രത്യക കൗണ്‍സില്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ദിലീപിന്റെ ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന ആരോപണം ചര്‍ച്ച ചെയ്യാന്‍ ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ ഇന്ന് ചേരും. ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതികള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുക. 

ചട്ടങ്ങള്‍ ലംഘിച്ച് ഡി സിനിമാസിന് നിര്‍മാണ അനുമതി കൊടുത്തതിന് എതിരെ ചാലക്കുടി നഗരസഭയില്‍ തമ്മിലടി രൂക്ഷമാണ്. ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ പരസ്പരം പഴിചാരി ഇതിന്റെ ഉത്തരവാദിത്വം പരസ്പരം തലയില്‍ കെട്ടിവയ്ക്കാനാണ് ഇവിടെ ശ്രമം നടക്കുന്നത്.

ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയത് യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലത്താണെന്നാണ് എല്‍ഡിഎഫിന്റെ വാദം. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ പൊളിച്ചുമാറ്റാത്തത് എന്താണെന്ന ചോദ്യമാണ് യുഡിഎഫ് ഉന്നയിക്കുന്നത്. 

ഡി സിനിമാസിന്റെ നിര്‍മാണത്തിനായി ഭൂമി കയ്യേറിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സര്‍വേ വിഭാഗം വ്യക്തമാക്കിയിരുന്നു. എഴ് തവണയെങ്കിലും കൈമാറ്റം നടന്നാണ് ഭൂമി ദിലീപിന്റെ കയ്യിലേക്ക് എത്തിയതെന്ന് അധികൃതര്‍ പറയുന്നു. എന്നാലിത് മിച്ചഭൂമി അല്ലെന്നാണ് നിഗമനം. ഏത് തരം ഭൂമിയാണ് ഇതെന്ന് ഭൂമിയുടെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ