കേരളം

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യമില്ല; മെഡിക്കല്‍ കോഴയില്‍ നിന്നും സിപിഎം ബിജെപിയെ രക്ഷിച്ചെന്നും ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആര്‍എസ്എസിന്റെ ആവശ്യം മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള പ്രചാരവേലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനെതിരായി ആര്‍എസ്എസ് നടത്തുന്ന ആക്രമം കേന്ദ്രഭരണത്തിന്റെ ഹുങ്കിലാണെന്നും കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതില്‍ ആര്‍എസ്എസ് ഒട്ടും പിന്നിലല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനഭരണത്തിന്റെ തണലിലാണ് സിപിഎം ആക്രമം നടത്തുന്നത്. രണ്ട് കൂട്ടരും വിചാരിച്ചാല്‍ ആക്രമം ഉടന്‍ അവസാനിക്കും. രണ്ട് കൂട്ടര്‍ക്കും ആക്രമം അത്യാവശ്യമായിരിക്കുകയാണ്. ഒരുകൂട്ടര്‍ക്ക് കോഴ വിവാദത്തില്‍ നിന്നും രക്ഷപ്പെടാനും മറ്റുള്ളവര്‍ക്ക് ഭരണപരാജയം മറികടക്കാനുമാണ്. സിപിഎം നടത്തിയ ആക്രമം ബിജെപിയെ അവരകപ്പെട്ട നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യമില്ലെന്നും ആര്‍എസ്എസ് നടത്തുന്ന പ്രചാരണം വിനോദസഞ്ചാരകേന്ദ്രമായ കേരളത്തെ ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം