കേരളം

പെണ്‍കുട്ടിക്കെതിരെയുള്ള മോശം പ്രചരണം: വനിതാ കമ്മീഷന്‍ ഇടപെടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗുരുവായൂരില്‍ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമെല്ലാം വിമര്‍ശനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടിയുടെ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പെണ്‍കുട്ടിയുടെ മുല്ലശേരിയിലെ വീട്ടിലെത്തി തെളിവെടുക്കുമെന്ന് അറിയിച്ചു.

കല്യാണപ്പന്തലില്‍ താലികെട്ട് കഴിഞ്ഞശേഷം വരനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയെന്ന് കാട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ വലിച്ചുകീറുന്നത്. പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ അതിരുവിടുന്നുണ്ടെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ വനിതാ കമ്മീഷനെ സമീപിക്കുമെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കിയത്. 

യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വിവാഹം വേണ്ടെന്നു വച്ചതിന്റെ കാരണമെന്നും എംഎല്‍എ പറഞ്ഞു. അപവാദ പ്രചരണങ്ങള്‍ കാരണം പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടിയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാനായിരുന്നു കെവി അബ്ദുല്‍ഖാദര്‍, നടനും സാഹിത്യകാരനുമായ വികെ ശ്രീരാമന്‍ എന്നിവര്‍ വീടു സന്ദര്‍ശിച്ചത്. അതേസമയം പെണ്‍കുട്ടിക്കെതിരെ ഉയരുന്ന പ്രചരണത്തില്‍ തനിക്ക് പങ്കില്ലെന്ന് വരന്‍ പ്രതികരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്