കേരളം

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നത് ദിവാസ്വപ്‌നം മാത്രം; ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎമ്മിനെ കുറിച്ചും കേരളത്തെ കുറിച്ചും ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണന്‍. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന അര്‍എസ്എസ് നേതാവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പുറകില്‍ ആര്‍എസ് ആണ്. ഇടതുസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി അക്രമം അഴിച്ചുവിടുകയാണ്. കോണ്‍ഗ്രസുകാരടക്കം പതിമൂന്ന് പേരെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊന്നൊടുക്കിയതെന്നും ആക്രമത്തെതുടര്‍ന്ന് 250ലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രപതി ഭരണമെന്ന ഓലപാമ്പ് കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാമെന്ന് കരുതേണ്ട. ആര്‍എസ്എസിന് പല സ്വപ്‌നങ്ങളുമുണ്ടാകും. അതിലൊന്നാണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയെന്നത്. നിയമസഭ പിരിച്ചുവിടണമെന്ന അഭിപ്രായപ്പെടുന്നവര്‍ ഒ രാജഗോപാലിനോട് വിരോധമുള്ളവരായിരിക്കുമെന്നും കോടിയേരി പറഞ്ഞു. കൊലപാതകങ്ങളുടെ എണ്ണത്തിലാണ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതെങ്കില്‍ ആദ്യം പിരിച്ചുവിടേണ്ടത് യോഗി ആദിത്യനാഥ് സര്‍ക്കാരിനെയാണ്. ആര്‍എസ്എസ് ആക്രമണം മറച്ചുവെയ്ക്കുക എന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിമാര്‍ വരെ കേരളത്തില്‍ പ്രചാരണത്തിനെത്തുന്നത്. 

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ഭാഗവതുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന സീതാറാം യെച്ചൂരിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. കേരളാ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണുള്ളത്. അത് തകര്‍ക്കാനാണ് ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തെന്നും ഇതില്‍ അസ്വഭാവികതയൊന്നുമില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഹാള്‍ വിട്ടൊഴിയാന്‍ വൈകിയതിലുള്ള പ്രതികരണമായി മാത്രമായാണ് ഇതിനെ കാണുന്നതെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്