കേരളം

രാജ്ഭവന് മുന്നില്‍ രക്തസാക്ഷികളുടെ കുടുംബങ്ങളുമായി സിപിഎം; ജെയ്റ്റ്‌ലി തങ്ങളുടെ വീടും സന്ദര്‍ശിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 21 സിപിഎം പ്രവര്‍ത്തകരുടെ കുടുംബങ്ങളെ രാജ്ഭവന് മുന്നില്‍ അണിനിരത്തി സിപിഎം. ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കുന്നു എന്ന ആരോപണം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നത് മുന്നില്‍ കണ്ടാണ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സിപിഎം രാജ്ഭവന് മുന്നില്‍ എത്തിച്ചിരിക്കുന്നത്. 

കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു. തിരുവനന്തപുരത്തെത്തിയ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൊലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിക്കുമ്പോള്‍, തങ്ങളേയും സന്ദര്‍ശിക്കണമെന്നാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. 

സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്ന് ദേശീയ തലത്തില്‍ തന്നെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നീക്കത്തിന് തടയിടുക കൂടിയാണ് സിപിഎം ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ