കേരളം

തന്റെ വരവ് ചിലരുടെ ഉറക്കം കെടുത്തുന്നു: മഅ്ദനി; അവസാന നിദ്ര അന്‍വാര്‍ശേരിയിലാകണം

സമകാലിക മലയാളം ഡെസ്ക്

അന്‍വാര്‍ശേരി: കേരളത്തിലേക്കുള്ള തന്റെ വരവ് ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്ന് പറഞ്ഞ മഅ്ദനി അവസാന നിദ്ര അന്‍വാര്‍ശേരിയുടെ മണ്ണിലാകണമെന്നാണ് ആഗ്രഹമെന്നും അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു. അന്‍വാര്‍ശേരിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഅ്ദനി. 

ഞായറാഴ്ച രാത്രി പത്തരയോടെ അന്‍വാര്‍ശേരിയിലെത്തിയ മഅ്ദനിയെ ദഫ് മുട്ടോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ബുധനാഴ്ച വൈകിട്ട് മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മഅ്ദനി തലശേരിയിലേക്ക് പോകും.19നാണ് ബെംഗളൂരുവിലേക്ക് മഅ്ദനിയുടെ മടക്കം. 

താന്‍ ബെംഗളൂരുവില്‍ ജയിലില്‍ അല്ലെന്നും ജാമ്യത്തിലാണ് കഴിയുന്നത് എന്നും ഞായറാഴ്ച മഅ്ദനി പറഞ്ഞിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാന്‍ സഹായിച്ച കേരള സര്‍ക്കാരിനും പ്രതിപക്ഷത്തിനും നന്ദിയെന്നും മഅ്ദനി പറഞ്ഞിരുന്നു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി നേടിയാണ് അദ്ദേഹം നാട്ടിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു