കേരളം

ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ടുകള്‍. ചെവിയുടെ സന്തുലിതാവസ്ഥ ഇടയ്ക്കിടയ്ക്ക് തെറ്റുന്നതാണ് ആരോഗ്യം മോശമാകാന്‍ കാരണം. ഇതുമൂലം തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുന്ന ദിലീപിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ ശരിക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫഌയിഡ്‌ കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് പ്രശ്‌നം. മരുന്നുകള്‍ നല്‍കിയെങ്കിലും അവസ്ഥയ്ക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. 

ജയിലിലലെ തറയിലെ  ഉറക്കവും താരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒഴിവാക്കുകയായിരുന്നു. 

ഭാര്യ കാവ്യ മാധവനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയും കൂടുതല്‍ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചതുമെല്ലാം മാനസിക സമ്മര്‍ദത്തിന് കാരണമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു