കേരളം

രക്ഷാബന്ധന്‍ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം കെട്ടിക്കൊണ്ടാവട്ടെ: ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രക്ഷാബന്ധന്‍ മഹോത്സവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യ. സ്ത്രീകള്‍ക്ക് രക്ഷകൊടുക്കേണ്ടവരല്ല പുരുഷന്‍മാര്‍. അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു. 

സ്ത്രീകളെ മുഴുവന്‍ സഹോദരിമാരായി കാണാന്‍ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരംബി ജെ പിക്കാര്‍ സി പി എമ്മുകാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ. അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ. അപ്പോഴേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് ,അമ്മ,മകള്‍, ഭാര്യ,കാമുകി,സുഹൃത്ത് എന്നിവര്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്ന് ജോയ് മാത്യു അഭിപ്രായപ്പെടുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

രക്ഷ എങിനെ ബന്ധിപ്പിക്കും?

സ്ത്രീകള്‍ക്ക് രക്ഷ കൊടുക്കേണ്ടവരല്ല പുരുഷന്മാര്‍
അവരെ തുല്ല്യരായി കാണുകയാണൂ വേണ്ടത് ആണും പെണ്ണും
പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ട ഈ ലോകത്ത്
സ്ത്രീകളെ മുഴുവന്‍ സഹോദരിമാരായി കാണാന്‍ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരം
ബി ജെ പിക്കാര്‍ സി പി എം 
കാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ
അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ
അപ്പോഴേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് ,അമ്മ,മകള്‍, ഭാര്യ,കാമുകി,സുഹൃത്ത് നീതി ലഭിക്കൂ
എന്ത് പറയുന്നു?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ