കേരളം

പള്‍സര്‍ സുനിക്ക് ഉപാധികളോടെ ജാമ്യം, ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ ജാമ്യം ലഭിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് സുനി ഉള്‍പ്പടെ നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ സുനിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കാക്കനാട് ജയിലില്‍ വച്ച് സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. ജയിലില്‍ നിന്നും മൊബൈലിലൂടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിര്‍ഷ തുടങ്ങിയവരെ സുനി വിളിച്ചിരുന്നു. പിന്നീട് സുനി ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. 

നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് അങ്കമാലി കോടതി നേരത്തെ നീട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന