കേരളം

പിരിവ് നല്‍കാത്തതിന് ഭീഷണി: ബിജെപി നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗമായ ബി സുഭാഷാണ് അറസ്റ്റിലായത്. ചവറയിലെ വ്യാപാരിയായ മനോജ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തല്‍, പണം തട്ടാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുഭാഷിനെതിരെ കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ മാസം 28നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ സംസ്ഥാന തല ഫണ്ട് പിരിവിനെത്തിയ പ്രവര്‍ത്തകര്‍ ചോദിച്ച 5000 രൂപ നല്‍കാത്തതിനാണ് വ്യാപാരിയായ മനോജിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അയ്യായിരം രൂപ ചോദിച്ചപ്പോള്‍ 3000 രൂപ നല്‍കാമെന്നായിരുന്നു വ്യാപാരി പറഞ്ഞത്.

തുടര്‍ന്നാണ് ടെലിഫോണിലൂടെ ബി.ജെ.പി നേതാവായ സുഭാഷിന്റെ ഭീഷണിപ്പെടുത്തല്‍. ഇതിന്റെ ശബ്ദരേഖയടക്കം മനോജ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പരാതി നല്‍കിയിരുന്നു. അന്വേഷണ വിധേയമായി സുഭാഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ