കേരളം

മാപ്പുസാക്ഷിയുടെ കാര്യത്തില്‍ തീരുമാനമായില്ല, ദിലീപിനെതിരെ ശക്തമായ തെളിവെന്ന് എവി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വേണോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. കേസില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് എവി ജോര്‍ജ് ആവര്‍ത്തിച്ചു.

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയുണ്ടാവുമെന്ന് തുടക്കം മുതല്‍ പൊലീസ് സൂചന നല്‍കിയിരുന്നു. ദിലീപിന്റെ മാനേജര്‍ ആയ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്നത് അപകടകരമാണെന്ന വിലയിരുത്തലില്‍ ഈ നീക്കം പൊലീസ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. നാദിര്‍ഷ മാപ്പുസാക്ഷിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പൊലീസ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരമൊന്നും നല്‍കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍