കേരളം

തുറമുഖ അഴിമതി: വിഎസ് സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ജേക്കബ് തോമസ്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ടിന് മറുപടിയുമായി ജേക്കബ് തോമസ്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദികള്‍. വിഎസ് ച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും മന്ത്രിയും പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു. 


സിഎജി റിപ്പോര്‍ട്ടിന് വിശദീകരണം നല്‍കേണ്ടത് ഞാനല്ല. മറുപടി നല്‍കേണ്ടത് അന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്നവരാണ്. കപ്പല്‍ ഓടിക്കാന്‍ അറിയാത്ത തന്ന ഡയറക്ടറാക്കിയവരാണ് പ്രതികരിക്കേണ്ടത്. ഇപ്പോള്‍ തനിക്കെതിരെ പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അതിനൊക്കെ പലലക്ഷ്യങ്ങളും കാണുമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്കെതിരെ ശത്രുക്കള്‍ ഉണ്ടയാത്. ഇക്കാര്യത്തില്‍ സത്യം ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സത്യം ജനങ്ങള്‍ക്കറിയാമെന്നും ജേക്കബ് തോമസ് പറഞ്ഞു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കെട്ടിട നിര്‍മ്മാണത്തിലും സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് സിഎജി കണ്ടെത്തിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം