കേരളം

വിനായകന്റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല; ഏറെ കാത്തിരുന്നിട്ടും മുഖ്യന്‍ സമയം അനുവദിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബം മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയെങ്കിലും സാധിച്ചില്ല. വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി തേടി കുടുംബം തിങ്കളാഴ്ച രാവിലെ പത്ത് മണിമുതല്‍ മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനിന്നെങ്കിലും മുഖ്യന്‍ സമയം അനുവദിച്ചില്ലെന്നാണ് പരാതി. 

നിയമസഭയിലും, സെക്രട്ടറിയേറ്റിലെ ഓഫീസിലും മുഖ്യമന്ത്രിയെ കാണുന്നതിനായി വിനായകന്റെ കുടുംബം കാത്തുനിന്നു. എന്നാല്‍ വിനായകന്റെ കുടുംബത്തിന് പറയാനുള്ളത് മുഴുവന്‍ കേട്ടിരുന്നുവെന്നും, നിയമസഭയിലെ തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രിക്ക് ഇവരെ കാണാന്‍ സാധിക്കാതിരുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. 

ഏറെ നേരം കാത്ത് നിന്നതിന് ശേഷം ഓഫീസിലേക്ക് മുഖ്യമന്ത്രി എത്തിയിട്ടും കാണുന്നതിനുള്ള സമയം അനുവദിച്ചില്ലെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍