കേരളം

ബെഡ് വിത്ത് ആക്ടിങ് പാക്കേജ് മലയാള സിനിമയിലെന്ന് നടി ഹിമ ശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബെഡ് വിത്ത് ആക്ടിങ്ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്ന് ചലചിത്ര - നാടക നടി ഹിമ ശങ്കര്‍, സ്‌ക്ൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ തന്നെ വിളിച്ചതായും ഹിമ പറഞ്ഞു. സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു.

ഇത്തരത്തില്‍ സമീപിച്ച മൂന്ന് പേരോട് പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ അതിന് ശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യമില്ലെന്നും ഹിമ പറഞ്ഞു. മലയാള സിനിമയില്‍ എന്നും ആണ്‍ മേല്‍ക്കോയ്മാ മനോഭാവമാണുള്ളത്.

സമൂഹത്തില്‍ എല്ലാവരും ആവശ്യപ്പെടുന്നത് സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നുപറയണമെന്നാണ്. എന്നാല്‍ അഭിപ്രായം തുറന്ന് പറഞ്ഞാലോ ഇവരെ പഴി പറയലാവും പിന്നെ സമൂഹം ചെയ്യുന്നതെന്നും ഹിമ പറഞ്ഞു. സര്‍വോവരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്തസമ്മേളനത്തിന് എത്തിയതായിരുന്നു നടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ