കേരളം

മാഡത്തിന് പിന്നാലെ പോകേണ്ടന്ന് നിര്‍ദേശം; കുറ്റപത്രത്തില്‍ ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയെന്ന് സൂചന. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും, പദ്ധതി ആസൂത്രണം മെുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെയാണ് ഒന്നാം പ്രതി. 

ജിഷാ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ സംഘമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം തയ്യാറാക്കുന്നതിന് പിന്നിലും. കേസുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടാകുമെന്നാണ് സൂചന. 

എന്നാല്‍ സുനില്‍ കുമാറിന്റെ മൊഴിയില്‍ പറയുന്ന മാഡത്തെ തിരഞ്ഞ് പോകേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് ഇടയില്‍ മാഡം എന്ന കഥാപാത്രത്തെ തിരഞ്ഞ് സമയം കളയേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് 90 ദിവസത്തെ സമയമാണുള്ളത്. എന്നാല്‍ ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങന്നതിനാല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രം തയ്യാറാക്കിയതിന് ശേഷം പൊലീസ് മേധാവിക്ക് അയക്കുകയും, അതിന് ശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്