കേരളം

മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ: അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാരും എംഎല്‍എമാരും അടങ്ങുന്ന വാട്‌സ്അപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച സംഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. ബുധനാഴ്ച ഉച്ചയ്ക്കാണ് സിപിഎം േേനാതാക്കള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിലേക്ക് 24 സക്കന്റ് ദൈര്‍ഖ്യമുള്ള വീഡിയോ എത്തിയത്. 

പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗമാണ് തനിക്ക് വീഡിയോ അയച്ചുതന്നതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട് ഗ്രൂപ്പിലേക്ക് അറിയാതെ കൈമാറിപ്പോയതാണ് എന്നും ഇദ്ദേഹം വിശദീകരണം നല്‍കി. 

വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പി.സി.ജോര്‍ജ്, വി.ഡി.സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്നു അഡ്മിന്‍ പുറത്താക്കി. ഇതു ശ്രദ്ധയില്‍പെട്ടതോടെയാണു വിഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പംഗങ്ങളില്‍ പലരും അറിഞ്ഞതു തന്നെ.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുഖ്യമന്ത്രിക്കായി പ്രസംഗങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇയാളില്‍ നിന്നു വിശദീകരണം തേടിയേക്കും എന്നാണ് ലഭിക്കുന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!