കേരളം

മാഡം സിനിമാ നടി;പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് സുനില്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പറഞ്ഞ മാഡം ഒരു സിനിമാ നടിയാണെന്ന് കേസിലെ ഒന്നാംപ്രതി സുനില്‍കുമാര്‍. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. 

താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് കഴിഞ്ഞ ദിവസം സുനില്‍കുമാര്‍ പറഞ്ഞിരുന്നു. 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനില്‍ മുന്‍പും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ' എന്നായിരുന്നു സുനില്‍ മുന്‍പ് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ