കേരളം

2002ല്‍ മാത്രം ദേശീയപതാക കൈകൊണ്ടുതൊട്ട ആര്‍എസ്എസുകാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍: വി.ടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

2002ല്‍ മാത്രം ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാമത് സ്വാതന്ത്ര്യദിനാശംസകളും ഭാരതീയര്‍ക്കു എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നും വിടി ബല്‍റാം എംഎല്‍എ.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം ആര്‍എസ്എസുകാരെ കളിയാക്കിയിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍. 
2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍.
ആ ആര്‍എസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവണ്‍മന്റ് എയ്ഡഡ് സ്‌കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകം ആശംസകള്‍.

സംഘടനാ നേതാക്കള്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തരുത് എന്ന ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗതവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയിരുന്നു.ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍