കേരളം

ദിലീപ് നിരപരാധിയെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ്ജ്; നടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു; ഒരുഗതിയും പരഗതിയുമില്ലാത്തവര്‍ ഇരിക്കേണ്ട ഇടമല്ല വനിതാ കമ്മീഷനെന്നും പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  നടിക്കെതിരായ ആക്രമണത്തില്‍ ദിലീപ് നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. നിലവിലെ അന്വേഷണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനവും പിസി ജോര്‍ജ്ജ് ഉയര്‍ത്തി. ഇപ്പോള്‍ നടക്കുന്നത് കള്ള അന്വേഷണമാണെന്നും ഇരയ്‌ക്കെതിരെ ഉയര്‍ത്തിയ നിലപാടില്‍ മാറ്റമില്ലെന്നും നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായെന്നും ജോര്‍ജ്ജ് പറഞ്ഞു. പലകുറി തോറ്റവരെയല്ല വനിതാ കമ്മീഷന്‍ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും ബോധമുള്ളവരും വിവരമുള്ളവരും ഇരിക്കേണ്ട സ്ഥലമാണ് വനിതാ കമ്മീഷന്‍ എന്നും പിസി ജോര്‍ജ്ജ്  അഭിപ്രായപ്പെട്ടു.

പിസി ജോര്‍ജ്ജിന്റെ വാക്കുകളുടെ പൂര്‍ണരൂപം

ആ നടി ആരെന്ന് തനിക്കറിയില്ല. എനിക്ക് ആകെ അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെയാണ്. ഏതൊരു ഇരയുണ്ട്. ആ ഇരയെ സുനിയെന്ന കശ്മലന്‍ ആക്രമിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ നടിയാരെന്നറിയാതെ ആ നടിയെ പറ്റി പരാതി പറയുന്നത് എങ്ങനെയാ. ഏതെങ്കിലും ഒരു നടി പരാതി കൊടുത്താല്‍ ആ നടി ഇരയെന്ന് താന്‍ എങ്ങനെയറിയും. ആ ഇരയാരെന്ന് തനിക്കറിയില്ല. ആ ഇര ആരെന്ന് അറിഞ്ഞാല്‍ ആ നടിയെ പറ്റിയുള്ള അഭിപ്രായം ഞാന്‍ പറയാം. 

ഏത് നടി പരാതികൊടുത്താലും സിനിമ ഫീല്‍ഡിലുള്ള ആരെങ്കിലും ആക്രമിച്ചാല്‍ ആ ആക്രമം തെറ്റാണ്. അവരെ ആക്രമിച്ചവരെ കസ്റ്റഡിയിലെടുക്കണം. കിട്ടാവുന്ന പരമാവധി ശിക്ഷ കൊടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു നിരപരാധിയെ പ്രതിയാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തെറ്റാണെന്ന് പറഞ്ഞാല്‍ തന്നെ ആക്രമിച്ച് നാട് കടത്താമെന്ന് വെച്ചാല്‍ അത് മനസില്‍വെച്ചാല്‍ മതി. നടി പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ ദിലീപ് നിരപരാധിയാണ്. കള്ള അന്വേഷണമാണ് നടക്കുന്നത്. മുഖ്യമന്ത്രി ചെയ്യേണ്ടത് പ്രത്യേക അന്വേഷണത്തെ വെച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്. ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണത്തോടുകൂടി കേസെടുത്ത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. അല്ലാതെ വഴിയെ നടക്കുന്ന സിനിമാ നടന്‍മാരെ എല്ലാ പിടിച്ച് പീഡിപ്പിക്കാന്‍ നോക്കിയാല്‍ അതിനൊന്നും കൂട്ടുനില്‍ക്കാന്‍ പിസി ജോര്‍ജ്ജിനെ കിട്ടില്ല. 

ഇരയെകുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. പറഞ്ഞ കാര്യം സത്യമാണ്. അത് ഗവണ്‍മെന്റല്ല, പട്ടാളം വന്നാലും സത്യത്തിന് വിരുദ്ധമായി നില്‍ക്കാന്‍ എനിക്ക് സൗകര്യമില്ല. പരാതിയല്ല കുവുമായി വന്നാലും ഉറച്ചു നില്‍ക്കും. വനിതാ കമ്മീഷന്‍. രാജ്യത്തുള്ള മുന്നണിയില്‍ എല്ലാത്തിനെയും തോല്‍പ്പിച്ച് 28,000 വോട്ടിന് ജയിച്ച വന്ന എന്നോട് നിന്നിടത്തെല്ലാം തോറ്റ് തോറ്റ് ഒരുഗതിയും പരഗതിയുമില്ലാതെ തോറ്റവര്‍ക്ക് ഇരിക്കാനുള്ള സ്ഥലമാണോ വനിതാ കമ്മീഷന്‍. വനിതാ കമ്മീഷനില്‍ വിവരമുള്ള ബോധമുള്ള നിയമപരിജ്ഞാനം ഉള്ളവരെ വേണം സ്ഥാനത്ത് വെക്കാന്‍. രാഷ്ട്രീയക്കാരന്റെ ഇംഗിതത്തിന് ചാടിക്കളിക്കുന്നവരെ വെക്കേണ്ട സ്ഥാനമല്ല വനിതാ കമ്മീഷനെന്നും ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു ഐസ് കട്ടയില്‍ പെയിന്റ് അടിക്കരുതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു