കേരളം

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില; എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തി മോഹന്‍ ഭാഗവത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:ജില്ലാ ഭാരണകൂടത്തിന്റെ ഉത്തരവിന് പുല്ലു വില കല്‍പ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി.സംഘടനാ നേതാക്കള്‍ ദേശീയപതാക ഉയര്‍ത്തരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശ അനുസരിച്ച് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവ് മറികടന്നാണ് ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ഒന്‍പത് മണിയോടെ പതാക ഉയര്‍ത്തിയത്. 

സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു.ജില്ലാ കളക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെസമയം വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.

ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടൂ എന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും നോട്ടീസ് നല്‍കിയത്. ഡിവൈഎസ്പി, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ആര്‍എസ്എസ് അനുഭാവികളായവരുടെ മാനേജ്‌മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ മോഹന്‍ ഭാഗവത് ഇന്ന് രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. 

പതാക ഉയര്‍ത്താനെത്തിയ മോഹന്‍ ഭാഗതവതിപ്പൊപ്പം എന്തിനും തയ്യാറായി ആര്‍എസ്എസ് ബിജെപി നേതാക്കളും ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍