കേരളം

വന്‍ വ്യവസായികളില്‍ നിന്നും നാലുവര്‍ഷത്തിനിടെ ബിജെപി വാങ്ങിയ സംഭാവന 705 കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2012 മുതല്‍ 2016 വരെ ബിജെപിക്ക് വന്‍കിട വ്യവസായികളില്‍ നിന്നും സംഭാവനയായി ലഭിച്ചത് 705.81 കോടി രൂപ. കോണ്‍ഗ്രസിന് ലഭിച്ചതിനെക്കാള്‍ ആറിരിട്ടിയാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയാകട്ടെ 198 കോടി രൂപയാണ്.

രാജ്യത്ത് ഏറ്റവും കുടുതല്‍ തുക ലഭിച്ചത് ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നിരീക്ഷക സംഘടന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണാ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 2987 ദാതാക്കളില്‍ നിന്നാണ് ബിജെപിക്ക് 705 കോടി ലഭിച്ചത്. ആകെ 956. 77 കോടിയാണ് വന്‍കിട സംരംഭകര്‍ സംഭാവനയായി നല്‍കിയത്. അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്കാണ് ഇത്രയും തുക സംഭാവനയായി നല്‍കിയത്.

ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി എന്നീ പാര്‍ട്ടികളെയാണ് എഡിആര്‍ പരിഗണിച്ചത്. കൂട്ടത്തില്‍ കുറച്ച് സംഭാവന ലഭിച്ചത് സിപിഎമ്മിനും സിപിഐക്കുമാണ്. അസോസിയേഷനുകളും യൂണിയനുകളുമാണ് സിപിഎമ്മിനും സിപിഐക്കും കൂടുതല്‍ സംഭാവന നല്‍കുന്നത്. ബിഎസ്പി ദേശീയ പാര്‍ട്ടിയാണെങ്കിലും ഇതിനെ പരിഗണിച്ചിരുന്നില്ല.

1933 പേര്‍ സംഭാവനയുടെ ഫോമില്‍ പാന്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇവരില്‍ നിന്നായി 384 കോടിയലധികം രൂപ വിവിധ പാര്‍ട്ടികള്‍ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. വിലാസം രേഖപ്പെടുത്താത്തവരില്‍ നിന്നും സംഭാവന വാങ്ങിയിട്ടുണ്ട്. 1546 പേരില്‍ നിന്ന് 355. 08 കോടി രൂപയാണ് ഇത്തരത്തില്‍ സംഭാവന സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന 2014-15 വര്‍ഷത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ സംഭാവന കിട്ടിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ