കേരളം

തോമസ് ചാണ്ടി രാജിവെക്കണം; ലേക്ക്‌ പാലസിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്‌

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സര്‍ക്കാര് ഫണ്ട് ദുരുപയോഗം ചെയ്ത് കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയ തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്‌ പാലസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. 

അതേസമയം ഗതാഗതമന്ത്രി ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തഹസില്‍ദാറും വില്ലേജ് ഓഫീസറും അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇതുസംബന്ധിച്ച് കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസും നഗരസഭാ സെക്രട്ടറിയോട് ഇത് സംബന്ധിച്ച വിവരങ്ങല്‍ ആരാഞ്ഞിരുന്നു. 

തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 32 രേഖകള്‍ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കായല്‍ കയ്യേറ്റം പുറത്തുവന്നതിന് പിന്നാലെയാണ് ഫയലുകള്‍ കാണാതായത് എന്നാണ് ആരോപണം. നിയമങ്ങള്‍ ലംഘിച്ചാണ് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പിജെ കുര്യന്റെ ഫണ്ട് നേടാന്‍ ശുപാര്‍ശ ചെയ്തത് മുന്‍ ഡിസിസി പ്രസിഡന്റാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു