കേരളം

ബിഡിജെഎസിനുള്ളത് വലിയ സാധ്യതകള്‍; ത്രിപുരയിലെ ഇടതുഭരണത്തിന് അന്ത്യം കുറിക്കുമെന്നും എന്‍ഡിഎ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വോട്ട് ആരുടെ കൈയിലാണോ അവരുടെ പിറകെ ഓടുന്ന കാലമാണിതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ത്രിപുര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ എന്‍ഡിഎയുടെ കൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ത്രിപുരിയില്‍ അധികാരമേറാനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചതായും അമിത്ഷായാണ് നേതൃത്വം നല്‍കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇടതു ഈ മുന്നേറ്റത്തിനൊപ്പം ബിഡിജെഎസും വളരണം. ബിഡിജെഎസിന് വലിയ സാധ്യതകളാണുളളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ജനമനസില്‍ ബിഡിജെഎസിനുളള സ്ഥാനമാണ് കാണിക്കുന്നത്. 

ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ബിഡിജെഎസ് സ്വതന്ത്ര്യരാഷ്ട്രീയ പാര്‍ട്ടിയാണെന്നും എക്കാലവും എന്‍ഡിഎക്കൊപ്പം നില്‍ക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.
   

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്