കേരളം

വിമന്‍സ് കളക്ടീവ് പ്രവര്‍ത്തകരുടെ സദാചാരത്തെപ്പറ്റി പറഞ്ഞാല്‍ അവര്‍ക്ക് റോഡിലിറങ്ങാന്‍ പറ്റില്ല;  സ്പീക്കര്‍ സാമാന്യ മര്യാദ കാണിക്കണമായിരുന്നെന്നും പിസി ജോര്‍ജ്ജിന്റെ മകന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിസി ജോര്‍ജ്ജിനെതിരായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്. ബഹുമാനത്തോടെ തന്നെ പറയട്ടെ സ്പീക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാന്‍ ഇടയായി. എല്ലാ എംഎല്‍എമാരെയും ഒരേ പോല കാണേണ്ടയാളാണ് താങ്കള്‍. ഇത്തരമൊരു കുറിപ്പിടുന്നതിന് മുന്‍പായി പിസി ജോര്‍ജ്ജ് പറഞ്ഞതിന്റെ വീഡിയോ കണ്ട് ശേഷമായിരുന്നു പ്രതികരിക്കേണ്ടതെന്ന് ഷോണ്‍ പറയുന്നു.

നേരത്തെ പറഞ്ഞ പിസി ജോര്‍ജ്ജിന്റെ അഭിപ്രായത്തിനെതിരെ  ഇപ്പോളാണ് വിമന്‍സ് കളക്ടീവ് എന്ന സദാചാരക്കാര്‍ ഇറങ്ങിയിരിക്കുന്നത്. അവരുടെ സദാചാരത്തെ കുറിച്ച് വ്യക്തിപരമായി എടുത്തുപറഞ്ഞാല്‍ റോഡിലിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. പിസി ജോര്‍ജ്ജ് അവിടെ പറഞ്ഞത് നിര്‍ഭയയെക്കാള്‍ ഇരയായ നടി പീഡിപ്പിക്കപ്പെട്ടുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞപ്പോള്‍ നിര്‍ഭയയെക്കാള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പിറ്റേദിവസം ജോലിക്ക് പോകാന്‍ കഴിയില്ലെന്നാണ്. പൊലീസ് ഒരു കാരണവശാലും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല. ആ  പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്തോ അത് കൃത്യമായി കോടതിയെ അറിയിക്കേണ്ട പൊലീസ് ഒരു ക്രിമിനല്‍ കേസിലെ പൊലീസിനെ പോലെ പെരുമാറാന്‍ പാടില്ലെന്നാണ് പിസി ജോര്‍ജ്ജ് ഉദ്ദേശിച്ചത്. 

ദയവുചെയ്ത് താങ്കളെ പോലെയുള്ള വ്യക്തി ഒരു നിയമസഭാ സാമാജികനെതിരെ  പ്രതികരിക്കുമ്പോള്‍ ആ വീഡിയോ കാണാനുള്ള സാമാന്യമര്യാദ കാണിക്കണമായിരുന്നു ഫെയ്‌സ് ബുക്കിലിട്ട വീഡിയോയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും