കേരളം

ഓണത്തിന് വിമാന നിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി; തിരക്ക് കണക്കിലെടുത്ത് വേണ്ടത്ര ട്രെയിന്‍, വിമാന സര്‍വീസുകള്‍ നടത്തണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലത്ത് ഗള്‍ഫില്‍ നിന്നും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിച്ച് നിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വേണ്ടത്ര ട്രെയിന്‍, വിമാന സര്‍വീസുകള്‍ നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ആഗസ്റ്റ് 27നും സപ്തംബര്‍ 15നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ തിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയും. ഇപ്പോള്‍ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും.

ആഗസ്റ്റ് 25നും സപ്തംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണം. കേരളത്തിന് പുറത്തു കഴിയുന്ന മലയാളികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍ വരാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളാണ്. കാരണം ഭൂരിഭാഗം പേരും ഇടത്തരക്കാരും കുറഞ്ഞ വരുമാനക്കാരുമാണ്. ട്രെയിന്‍ കിട്ടാത്തതുകൊണ്ട് നാട്ടില്‍വരാന്‍ മിക്കപ്പോഴും അവര്‍ പ്രയാസപ്പെടുന്നു. ഇക്കൊല്ലം ഓണത്തോടൊപ്പം സപ്തംബര്‍ ഒന്നിന് ബക്രീദും വരികയാണ്. അതിനാല്‍ തിരക്ക് കൂടുതലായിരിക്കും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട റെയില്‍വെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വേണ്ടത്ര യാത്രാ സൗകര്യം ലഭ്യമല്ല എന്ന കാരണത്താല്‍ മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടായിക്കൂടെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇത് മുന്‍കുട്ടി കണ്ട് കൂടുതല്‍ കെ.എസ്. ആര്‍ ടി.സി. സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വേണ്ടത്ര ട്രെയിന്‍, വിമാന സര്‍വീസുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാര്‍ക്ക് കത്തയച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍മന്ത്രി ശ്രീ സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് ആഗസ്റ്റ് 25നും സപ്തംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണം. കേരളത്തിന് പുറത്തു കഴിയുന്ന മലയാളികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍ വരാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളാണ്. കാരണം ഭൂരിഭാഗം പേരും ഇടത്തരക്കാരും കുറഞ്ഞ വരുമാനക്കാരുമാണ്. ട്രെയിന്‍ കിട്ടാത്തതുകൊണ്ട് നാട്ടില്‍വരാന്‍ മിക്കപ്പോഴും അവര്‍ പ്രയാസപ്പെടുന്നു. ഇക്കൊല്ലം ഓണത്തോടൊപ്പം സപ്തംബര്‍ ഒന്നിന് ബക്രീദും വരികയാണ്. അതിനാല്‍ തിരക്ക് കൂടുതലായിരിക്കും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട റെയില്‍വെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് 27നും സപ്തംബര്‍ 15നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ തിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയും. ഇപ്പോള്‍ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും.
മെയ് 15ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിളിച്ച വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പ് നല്‍കിയത്, വിമാന കമ്പനികള്‍ കൂടുതല്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്താന്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്നാണ്. അതിന്റെ തുടര്‍ച്ചയായി ജൂണ്‍ 23ന് താന്‍ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
ആഗസ്റ്റ് 28നും സപ്തംബര്‍ 1നും ഇടയ്ക്ക് കൂടുതല്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് എയര്‍ അറേബ്യ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണം. മെയ് 15ന്റെ തിരുവനന്തപുരത്തെ യോഗത്തിന് ശേഷം ഷാര്‍ജയിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആഭ്യന്തര വിമാന കമ്പനികള്‍ പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ് വരുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ട യാത്രക്കാര്‍ കുറയുമോ എന്നാണ് ആശങ്ക. അത് തെറ്റായ വിലയിരുത്തലാണ്. ഉത്സവസീസണില്‍ നിറയെ യാത്രക്കാരെ ലഭിക്കുമെന്നതാണ് അനുഭവമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ