കേരളം

തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തിവൈരാഗ്യം: പിവി അന്‍വര്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോഴിക്കോട് കക്കാടംപൊയിലില്‍ തന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പഞ്ചായത്തിന്റെ അനുമതിയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഈ ലൈസന്‍സുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്ന് വ്യക്തിയാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് അദ്ദേഹം തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ പറഞ്ഞു. മുരുകേശിന്റെ സ്വത്ത് വിഷയത്തില്‍ ഇടപെട്ടതാണ് വൈരാഗ്യത്തിനു കാരണം. എംഎല്‍എ എന്ന നിലയില്‍ വിഷയത്തില്‍ ഇടപെട്ടതിനെ മുരുകേശന്‍ എതിര്‍ത്തിരുന്നു. ഈ വിഷയത്തില്‍ മുരുകേശന്‍ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്‍വര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്