കേരളം

മന്ത്രിക്കും എംഎല്‍എയ്ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വിഎസ്; സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് വലുത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും, പി.വി.അന്‍വര്‍ എംഎല്‍എയ്ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 

ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് വിഎസ് കത്തില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിയമലംഘനങ്ങള്‍ക്കെതിരേയും, അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരേയുമായിരുന്നു ആരോപണം ഉയര്‍ന്നത്. 

നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരനും വ്യക്തമാക്കിയിരുന്നു. അന്‍വര്‍ എംഎല്‍എയ്ക്കും തോമസ് ചാണ്ടിക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാരിന് മുന്‍വിധികള്‍ ഒന്നുമില്ലെന്നും റവന്യു മന്ത്രി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു