കേരളം

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന് പി.സി.ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വനിതാ കമ്മിഷന്‍ ജോര്‍ജിനെതിരെ നടപടിക്ക് ഒരുങ്ങവെയാണ് വീണ്ടും പൂഞ്ഞാര്‍ എംഎല്‍എയുടെ പരാമര്‍ശം. 

സ്ത്രീ പുരുഷന്റെ ചങ്കാണ്. പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീയ്ക്ക് സ്ഥാനം. അല്ലാതെ തലയിലല്ലെന്നും ജോര്‍ജ് പറഞ്ഞു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പി.സി.ജോര്‍ജിന്റെ പരാമര്‍ശം. 

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നിലപാടെടുക്കുന്നവരേയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. മനുഷ്യന്‍ വേണോ എന്ന് ചോദിച്ചാല്‍ കുരങ്ങ് മതി എന്ന് പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണം. അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിണറായി പറഞ്ഞ് മനസിലാക്കണമെന്നും ജോര്‍ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി