കേരളം

ബിജെപി നേതാക്കളുടെ സാമ്പത്തിക തട്ടിപ്പ്; പുറത്താക്കല്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയുമായി ബിജെപി. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ബി.ജെ.പി ഉത്തര മേഖലാ സെക്രട്ടറി എം.പി രാജനെതിരെയും, ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ രശ്മില്‍ നാഥിനെതിരെയുമാണ് നടപടി എടുത്തത്. ഇവരെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി.

മെഡിക്കല്‍ കോഴ വിവാദത്തിനിടെ തന്നെയായിരുന്നു പ്രാദേശിക നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നത്. കോഴിക്കോട് കക്കട്ടില്‍ ചെറിയ കൈവേലിയിലെ ബിജെപി പ്രവര്‍ത്തകനായ അശ്വന്തില്‍ നിന്ന് ജോലി സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 1,40,000 രൂപ തട്ടിയെടുത്തെന്നായിരുന്നു എം.പി രാജനെതിരായ പരാതി.  കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും പരാതിയുണ്ടായിരുന്നു. സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. 
 
ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മകന് വേണ്ടി 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു രശ്മില്‍ നാഥിനെതിരെ മഞ്ചേരി സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്.  ബാങ്ക് ഓഫ് ബറോഡയുടെ മഞ്ചേരി ബ്രാഞ്ച് വഴി രശിമില്‍ നാഥിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം കൈമാറിയിരുന്നു. പരാതി ശരിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ ജില്ലാ കമ്മറ്റി കണ്ടെത്തിയിരുന്നു.  സംസ്ഥാന കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മറ്റു പരാതികള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി