കേരളം

മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി; ഹൈന്ദവ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ തലപൊളിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി. ഹൈന്ദവ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്താല്‍ തലയടിച്ച് പൊളിക്കുമെന്നാണ് ഭീഷണി. 

ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകനായ രാഹുല്‍ മഅദനിയെ സന്ദര്‍ശിച്ചതിലൂടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെട്ടുവെന്ന് ആരോപിച്ചാണ് വധഭീഷണി. ബംഗളൂരുവിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പായിരുന്നു രാഹുല്‍ മഅദനിയെ സന്ദര്‍ശിച്ചത്. മഅദനിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 

മഅദനിയെ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച ഹാദിയയേയും കുടുംബത്തേയും രാഹുല്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. ഹാദിയയുടെ അമ്മയുമായി സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനാനുമതി ഇല്ലാത്ത ഇടത്താണ് രാഹുല്‍ എത്തി ഇവരുമായി സംസാരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്