കേരളം

വള്ളത്തിലിടിച്ച് നിര്‍ത്താതെ പോയ കപ്പലിനെ പിന്തുടര്‍ന്ന് നാവികസേന; തീരത്തടുപ്പിക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ച കപ്പലിനെ തിരിച്ചറിഞ്ഞു. കപ്പലിനെ നാവികസേന പിന്തുടരുകയാണ്. ഹോങ്കോങ് റജിസ്‌ട്രേഷനുള്ള അങ്‌യാങ് എന്ന കപ്പലിനെയാണ് നാവികസേന പിന്തുടരുന്നത്. കൊളംബോ തീരത്തേക്കു നീങ്ങുന്ന കപ്പല്‍ തീരത്തടുപ്പിക്കാന്‍ നാവികസേന നിര്‍ദേശം നല്‍കി.

നടപടിക്കായി ആവശ്യമെങ്കില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായവും തേടുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് കൊല്ലം തീരത്ത് നിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപത്തുവെച്ച് അപകടമുണ്ടായത്. കപ്പലിടിച്ച് വള്ളം പൂര്‍ണമായും തകര്‍ന്നു. വള്ളത്തെ ഇടിച്ച് കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്നും ഒന്നും ഓര്‍മയില്ലെന്നും രക്ഷപ്പെട്ട മത്സത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ആറ് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടയിടാനെത്തിയ മത്സ്യത്തൊഴിലാളികളായിരുന്നു ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്