കേരളം

ദിലീപിനെതിരെ ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. അതേസമയം ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണെന്നും ലോക് നാഥ് ബഹ്‌റ വ്യക്തമാക്കി. 

കേസില്‍ രണ്ട് തവണയും ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളെ സ്വാധിനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന തരത്തില്‍ സീല് വെച്ച കവറിലായിരുന്നു തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്