കേരളം

ബി നിലവറ തുറക്കുന്നതിന് എതിരെ രാജകുടുംബം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെതിരെ രാജകുടുംബം. തുറക്കാന്‍ മന്ത്രി തീരുമാനിച്ചാല്‍ വിട്ടു നില്‍ക്കുമെന്ന്  രാജകുടുംബ പ്രതിനിധി അശ്വതി തിരുനാള്‍ പറഞ്ഞു. അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവുമായി നടത്തിയ ചര്‍ച്ചയിലാണ് രാജകുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ബി നിലവറ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തെത്തിയതായിരുന്നു അമിക്കസ്‌ക്യൂറി. 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന നിരീക്ഷണം നേരത്തെ സുപ്രീംകോടതി നടത്തിയിരുന്നു. രാജകുടുംബാഗംങ്ങളുമായും സര്‍ക്കാര്‍,ഭക്തജന പ്രതിനിധികളുമായും ക്ഷേത്ര തന്ത്രിയുമായും ഗോപാല്‍ സുബ്രഹ്മണ്യം ചര്‍ച്ച നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു